തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് അനുഗ്രഹപുണ്യം തേടിയത് ഇക്കുറി ഏതാണ്ട് നാല്‍പ്പതുലക്ഷത്തോളം സ്ത്രീകളാണ്. അനന്തപുരിയുടെ ദേശീയ യജ്ഞമായി പൊങ്കാല സമര്‍പ്പണം മാറുന്നകാഴ്ചയാണ് നഗരത്തില്‍ ദൃശ്യമാകുന്നത്. ക്ഷേത്രം ട്രസ്റ്റും സര്‍ക്കാരും ഭക്തജനങ്ങള്‍ക്കുവേണ്ട ഒരുക്കങ്ങള്‍ നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.
രാവിലെ കൃത്യം 10.15ന് ശ്രീകോവിലില്‍ നിന്ന് ക്ഷേത്രതന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി ദീപം പകര്‍ന്ന് മേല്‍ശാന്തിക്ക് കൈമാറി. ക്ഷേത്രത്തിനുള്ളിലെ വലിയ തിടപ്പള്ളിയിലും പുറത്ത് ചെറിയ തിടപ്പള്ളിയിലും ദീപം സഹമേല്‍ശാന്തിക്ക് കൈമാറി. തുടര്‍ന്ന് സഹമേല്‍ശാന്തിയാണ് ക്ഷേത്രത്തിനുമുന്നിലെ പണ്ടാര അടുപ്പിലേക്ക് അഗ്നി പകര്‍ന്നത്. വൈകുന്നേരം 3.15ന് തീര്‍ത്ഥം തളിക്കുന്നതോടെ പൊങ്കാല സമര്‍പ്പണം പൂര്‍ത്തിയാകും. ഈ സമയം ആകാശത്തു നിന്ന് വിമാനത്തില്‍ പുഷ്പവൃഷ്ടി നടത്തും. നിവേദിക്കല്‍ കഴിയുന്നതോടെ പൊങ്കാലക്കാരുടെ പ്രവാഹം ആരംഭിക്കും.
പൊങ്കാല അര്‍പ്പിച്ചു മടങ്ങുന്നവര്‍ക്കായി സ്‌പെഷല്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ റയില്‍വേ സജ്ജീകരിച്ചിട്ടുണ്ട്്. കെഎസ്ആര്‍ടിസി വിവിധ സ്ഥലങ്ങളില്‍ നിന്ന് സര്‍വീസ് നടത്തും. പോലീസ് വിപുലമായ സുരക്ഷാ സന്നാഹങ്ങളാണ് നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്. നഗര ശുചീകരണത്തിനായി നഗരസഭയും വിപുലമായ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്്.
ക്ഷേത്രത്തിലെ വഴിപാടായ താലപ്പൊലി ഇന്നു പുലര്‍ച്ചെ മുതല്‍ ആരംഭിച്ചു. പെണ്‍കുട്ടികള്‍ താലത്തില്‍പൂവും പഴവും കത്തിച്ച സാമ്പ്രാണിതിരിയുമായി മേളത്തിന്റെ അകമ്പടിയില്‍ ദേവീ സന്നിധിയിലെത്തി പൂവ് അര്‍പ്പിക്കുന്ന ചടങ്ങാണിത്്. താലപ്പൊലിക്കാരുടെ വരവ്് രാത്രിവരെ തുടരും.
ക്ഷേത്രത്തിലെ മറ്റൊരു ചടങ്ങായ കുത്തിയോട്ടത്തിനു ചൂരല്‍കുത്ത്് ഇന്നു രാത്രി 7.15-ന് ആരംഭിക്കും. ഉത്സവം തുടങ്ങി മൂന്നാം നാളില്‍ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയ ബാലന്മാര്‍ വ്രതാനുഷ്ഠാനങ്ങളോടെ ക്ഷേത്രാങ്കണത്തില്‍ കഴിയുകയാണ്. ഇവരെ അണിയിച്ചൊരുക്കി കുരുതിയുടെ ഭാഗമായി ചൂരല്‍കുത്താനാരംഭിക്കും. രാത്രി പത്തിനാരംഭിക്കുന്ന പുറത്തേക്കെഴുന്നള്ളിപ്പില്‍ കുത്തിയോട്ട ബാലന്മാര്‍ അകമ്പടിക്കാരാകും.
മണക്കാട് ശാസ്താക്ഷേത്രം വരെയാണ് എഴുന്നള്ളത്ത്് കടന്നു പോകുന്നത്്. വിവിധ വാദ്യമേളങ്ങള്‍, തെയ്യം, കാവടിയാട്ടം, പരിചമുട്ട് കളി തുടങ്ങിയ കലാരൂപങ്ങള്‍ എഴുന്നള്ളത്തിനു മാറ്റുകൂട്ടും. പറയെടുപ്പ് പൂര്‍ത്തിയാക്കിയശേഷം വെള്ളിയാഴ്ച ഉച്ചയോടെ എഴുന്നള്ളത്ത്്് ക്ഷേത്രത്തില്‍ മടങ്ങിയെത്തും. വെള്ളിയാഴ്ച രാത്രി 8.15-ന് കാപ്പഴിക്കും. രാത്രി 11.30-ന് കുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.
Discussion about this post