Tuesday, September 29, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഐഒസിയുമായി ധാരണാപത്രം ഒപ്പുവച്ചു; കെ.എസ്.ആര്‍.ടി.സിക്ക് ഇനി ഇന്ധനം നിലയ്ക്കില്ല

by Punnyabhumi Desk
Mar 11, 2015, 03:50 pm IST
in കേരളം

തിരുവനന്തപുരം: കെഎസ്ആര്‍ടിസി-ഐഒസി ധാരണാപത്രം ഒപ്പുവച്ചതോടെ കെ.എസ്.ആര്‍.ടി.സി ക്ക് ഇനി ഇന്ധനം നിലയ്ക്കില്ല. ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ നിയമസഭയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ നടന്ന ചടങ്ങിലാണ് അഞ്ചുവര്‍ഷ കരാര്‍ ഒപ്പുവച്ചത്. കരാര്‍ പ്രകാരം ഇനി ഐഒസിയില്‍ നിന്നും കെഎസ്ആര്‍ടിസിക്ക് ഹൈ സ്പീഡ് ഡീസല്‍ ഉള്‍പ്പെടെയുള്ള പെട്രോളിയം ഉത്പന്നങ്ങള്‍ സുഗമമായി ലഭ്യമാകും.

വായ്പാടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസിക്ക് ഡീസല്‍ നല്‍കുമെന്ന ഉഭയ സമ്മത പ്രകാരമുള്ള കരാറാണ് ഒപ്പു വച്ചിരിക്കുന്നത്. ഇതു വഴി കെഎസ്ആര്‍ടിസിക്ക് 30 കോടിയുടെ ക്രെഡിറ്റാണ് ലഭ്യമാകുന്നത്. നിലവിലെ ഇന്ധന വിലയനുസരിച്ചുള്ള പെട്രോളിയം ഉത്പന്നം സ്വീകരിക്കുന്ന കെഎസ്ആര്‍ടിസി ഇന്ധനം ലഭ്യമായി 15 ദിവസത്തിനു ശേഷം തുക ഐഒസിക്ക് നല്‍കിയാല്‍ മതിയെന്നതാണ് പ്രധാന സവിശേഷത. ഐഒസിക്ക് കെഎസ്ആര്‍ടിസി നല്‍കാനുള്ള മുഴുവന്‍ കടവും കൊടുത്തുതീര്‍ത്ത സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സിയുമായി കരാര്‍ ഒപ്പുവയ്ക്കാന്‍ അവര്‍ മുന്നോട്ട് വന്നത്. കരാര്‍ അനുസരിച്ച് ഐഒസി കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിലവിലുള്ള ഐഒസി ബങ്കുകളില്‍ ഇന്ധനം നിറയ്ക്കുന്നതിനുള്ള നടപടികള്‍ക്ക് പുതിയ മുഖം നല്‍കും. നിലവിലുള്ളവ ആധുനീകരിക്കുകയും അത്യാധുനീക ഉപകരണങ്ങള്‍ ലഭ്യമാക്കി സുരക്ഷയും പരിപാലനവും ഉറപ്പാക്കുകയും ചെയ്യും. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഡീസലിന്റെ സുരക്ഷിതമായ കൈകാര്യം ചെയ്യലും ഡിപ്പോകളില്‍ ഡീസല്‍ പരിപാലനവും സംബന്ധിച്ച് ഐഒസി പരിശീലനം നല്‍കും. ഓട്ടോ ടാങ്ക് ഗേജിംഗ്,ഓട്ടോ സ്‌റ്റോക്ക് അക്കൗണ്ടിംഗ് ഉള്‍പ്പെടെയുള്ള യാന്ത്രികവും അന്ത്യന്താധുനീകവുമായ ഇന്ധനസംബന്ധിയായ സംവിധാനങ്ങള്‍ തിരുവനന്തപുരം, കൊച്ചി, കോട്ടയം ഡിപ്പോകളില്‍ നിര്‍മിക്കും. പുതുതായി ആരംഭിക്കുന്ന കെയുആര്‍ടിസി,കെഎസ്ആര്‍ടിസി അര്‍ബന്‍ ഡിപ്പോകളില്‍ സമാനമായ സൗകര്യങ്ങളും ഐഒസി നിര്‍മിച്ചു നല്‍കും.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആധ്യക്ഷതയിലും ഷാഫി പറമ്പില്‍ എംഎല്‍എയുടെ സാന്നിദ്ധ്യത്തിലും നടന്ന ചടങ്ങില്‍ ഐഒസി ജനറല്‍ മാനേജര്‍ മുരളീശ്രീനിവാസനും കെഎസ്ആര്‍ടിസി സിഎംഡി ആന്റണി ചാക്കോയും ധാരണാപത്രം ഒപ്പു വച്ചു പരസ്പരം കൈമാറി. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പു സെക്രട്ടറി ഡോ.വി.എം.ഗോപാലമേനോന്‍, കെഎസ്ആര്‍ടിസി-ഐഒസി ഉന്നത ഉദ്യോഗസ്ഥര്‍ മുതലായവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies