ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി 33,098 ആള്‍ട്ടോ കാറുകള്‍ തിരികെ വിളിക്കുന്നു. ആള്‍ട്ടോ 800, ആള്‍ട്ടോ കെ 10 എന്നീ മോഡല്‍ കാറുകളാണു തിരികെ വിളിക്കുന്നത്. കാറുകളുടെ വലതു ഡോറിലുള്ള നിര്‍മാണ അപാകതയെ തുടര്‍ന്നാണു 2014 ഡിസംബര്‍ എട്ടിനും ഈ വര്‍ഷം ഫെബ്രുവരി 18നും ഇടയില്‍ നിര്‍മിച്ച കാറുകള്‍ തിരികെ വിളിക്കാന്‍ മാരുതി തീരുമാനിച്ചത്. ആള്‍ട്ടോ 800ന്റെ 19,780 യൂണിറ്റുകളും ആള്‍ട്ടോ കെ 10-ന്റെ 13,318 യൂണിറ്റുകളിലുമാണു തകരാറു കണെ്ടത്തിയതെന്നു മാരുതി സുസുക്കി ഇന്ത്യ വ്യക്തമാക്കി.
Discussion about this post