തിരുവനന്തപുരം: ബജറ്റ് അവതരണം ചട്ടപ്രകാരം നടന്നുവെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍. രാവിലെ ഒമ്പതിനു തന്നെ ഡയസില്‍ എത്തിയ താന്‍ ധനമന്ത്രിയെ ബജറ്റ് അവതരണത്തിന് ക്ഷണിച്ചതായി സ്പീക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സ്പീക്കറുടെ ഡയസ് പ്രതിപക്ഷം കയ്യേറി മൈക്കും കസേരയും തകര്‍ത്തതിനാല്‍ നിന്നുകൊണ്ട് ബജറ്റ് അവതരണത്തിന് അനുമതി നല്‍കുകയായിരുന്നു. മൈക്ക് ഇല്ലാത്തതിനാല്‍ ബജറ്റ് അവതരിപ്പിക്കാന്‍ കൈയ്‌കൊണ്ട് ആഗ്യം കാണിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.
Discussion about this post