തിരുവനന്തപുരം: എം.എ.വാഹിദ് എംഎല്‍എയുടെ കുന്നുകുഴിയിലുള്ള വീടിന് നേരെ കല്ലേറുണ്ടായി. രാവിലെ നിയമസഭയിലെ പ്രശ്‌നങ്ങള്‍ക്ക് ശേഷം എംഎല്‍എ വീട്ടിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. വാഹിദും ശിവദാസന്‍ നായര്‍ എംഎല്‍എയും ചേര്‍ന്ന് പ്രതിപക്ഷത്തെ വനിത അംഗങ്ങളെ കൈയേറ്റം ചെയ്തുവെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. നിയമസഭയ്ക്ക് പുറത്ത് തടിച്ചുകൂടിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇരുവരെയും കണ്‌ടോളാമെന്ന് മുദ്രാവാക്യം മുഴക്കി. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. ശിവദാസന്‍ നായര്‍ എംഎല്‍എയുടെ മണ്ഡലത്തിലെ ഓഫീസിന് നേരെയും ആക്രമണമുണ്ടായതായും വിവരം ലഭിച്ചു.












