തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനും രണ്ട് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബോര്‍ഡ് ചെയര്‍മാന്‍ പി.ചന്ദ്രശേഖരന്‍, അംഗങ്ങളായ എന്‍.പരമേശ്വര കുമാര്‍, ടി.വി.അനില്‍ എന്നിവരാണ് ദേവസ്വം-പൊതുഭരണവകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ മുമ്പാകെ സത്യപ്രത്ജ്ഞ ചെയ്ത് ചുമതലയേറ്റത്. മറ്റ് അംഗങ്ങളായ സി.ജി.ആശ, എച്ച്.ഗണേഷ് എന്നിവര്‍ ഉടനെ സത്യപ്രതിജ്ഞ ചെയ്യും.
Discussion about this post