ഹരിപ്പാട്: കായംകുളം താപനിലയത്തിന്റെ ശേഷി 1400 മെഗാവാട്ടായി വര്‍ധിപ്പിക്കാന്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ദ്രവപ്രകൃതി വാതകം ലഭ്യമാക്കുന്നതിന് കരാറായി. ഇതോടെ 4083 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന നിലയ വികസനത്തിനുള്ള നിര്‍മാണജോലികള്‍ക്ക് കരാര്‍ ക്ഷണിക്കാന്‍ എന്‍ടിപിസി തുടങ്ങി. 2013 ല്‍ വര്‍ധിത ശേഷിയില്‍ പ്രവര്‍ത്തനം തുടങ്ങാനാവും. ദ്രവ പ്രകൃതി വാതകം ഉപയോഗിച്ചുതുടങ്ങുന്നതോടെ, നിലവില്‍ നാഫ്‌ത ഉപയോഗിച്ച് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ യൂണിറ്റ് നിരക്കില്‍ ഒന്നര രൂപ കുറവുണ്ടാകുന്നതാണ് പ്രധാന നേട്ടം. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ എന്നിവയാണ്.
Discussion about this post