തിരുവനന്തപുരം: ധനവിനിയോഗ ബില്ലും വോട്ട് ഓണ്‍ അക്കൗണ്ടും പാസാക്കി പതിമൂന്നാം നിയമസഭയുടെ പതിമൂന്നാം സമ്മേളനം അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. ഏപ്രില്‍ ഒമ്പതു വരെയായിരുന്നു സഭ ചേരേണ്ടിയിരുന്നത്.
രാവിലെ സഭ ചേര്‍ന്നപ്പോള്‍ത്തന്നെ പ്രതിപക്ഷബഹളത്തെത്തുടര്‍ന്നു നടപടികള്‍ തടസപ്പെട്ടിരുന്നു. പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങിയതോടെ ചോദ്യോത്തരവേള, ശ്രദ്ധ ക്ഷണിക്കല്‍, ശൂന്യവേള എന്നിവ സ്പീക്കര്‍ റദ്ദു ചെയ്തു. തുടര്‍ന്ന് ധനവിനിയോഗ ബില്ലും വോട്ട് ഓണ്‍ അക്കൗണ്ടും വേഗത്തില്‍ പാസാക്കി മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി സഭ പിരിഞ്ഞു.
Discussion about this post