ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിലെ തെക്കന്‍ കറാച്ചിയില്‍ മാധ്യമപ്രവര്‍ത്തകന്‍ അക്രമികളുടെ വെടിയേറ്റു കൊല്ലപ്പെട്ടു. ജിയോ ന്യൂസിലെ റിപ്പോര്‍ട്ടര്‍ വാലി ഖാന്‍ ബാബറാണ് മരിച്ചത്. ജോലി കഴിഞ്ഞ് ലിയാഖുദാബാദ് മേഖലയിലൂടെ വീട്ടിലേക്കു പോകുമ്പോഴാണ് ബൈക്കിലെത്തിയ അക്രമി സംഘം വാലി ഖാനെ വെടിവച്ചത്.
ബാബറിന്റെ തലയിലും കഴുത്തിലും നെറ്റിയിലും ഉള്‍പ്പടെ അഞ്ചു തവണ വെടിയേറ്റിട്ടുണ്ട്. കവര്‍ച്ചാ ശ്രമത്തിനുള്ള സാധ്യത തള്ളിയ പൊലീസ് കൊലപാതകം ആസൂത്രിതമാകാനാണു സാധ്യതയെന്ന് അറിയിച്ചു. കറാച്ചിയിലെ പെഹല്‍വാന്‍ ഗോത്ത് മേഖലയിലെ ലഹരിമരുന്ന് കടത്തിനെക്കുറിച്ച് അന്വേഷണാത്മക റിപ്പോര്‍ട്ട് നല്‍കി തൊട്ടു പിന്നാലെയാണ് ബാബര്‍ അക്രമിക്കപ്പെട്ടത്.
Discussion about this post