തിരുവനന്തപുരം: കേന്ദ്ര യുവജന കായികമന്ത്രാലയത്തിന് കീഴിലുളള ജില്ലാ നെഹ്‌റു യുവകേന്ദ്രയില്‍ 25 വയസില്‍ താഴെ പ്രായമുളള യുവതീയുവാക്കളില്‍ നിന്ന് വോളന്റിയര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വോളന്റിയര്‍ഷിപ്പിനൊപ്പം ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ വിദൂര വിദ്യാഭ്യാസപദ്ധതിയിലൂടെ എം.എ. റൂറല്‍ മാനേജ്‌മെന്റ് കോഴ്‌സ് പഠിക്കാന്‍ താല്‍പ്പര്യമുളള അവസാനവര്‍ഷ ബിരുദവിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും. ജില്ലാ കളക്ടര്‍ ചെയര്‍മാനായിട്ടുളള കമ്മിറ്റി നടത്തുന്ന ഇന്റര്‍വ്യൂവിലൂടെയാണ് വോളന്റിയര്‍മാരെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 2,500 രൂപ ഓണറേറിയം നല്‍കും. താല്‍പ്പര്യമുളളവര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സഹിതം ഏപ്രില്‍ 10 ന് മുന്‍പായി ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍, നെഹ്‌റു യുവകേന്ദ്ര താരാപഥം ലെയിന്‍, വഞ്ചിയൂര്‍, പി.ഒ. എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 8281489948













Discussion about this post