ടോക്കിയോ: ലോക മുത്തശി മിസാവോ ഒക്കാവോ (117) അന്തരിച്ചു. ലോകത്തില്‍ ഇന്നു ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ഗിന്നസ് റിക്കാര്‍ഡിന് അര്‍ഹയായാണ് മിസാവോ ഒക്കാവോ. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നു സ്വവസതിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ മാര്‍ച്ചിലാണു ജപ്പാനിലെ ഒസാക്ക സ്വദേശിനിയായ ഒക്കാവോ മുത്തശി 117-ാം ജന്മദിനം ആഘോഷിച്ചത്. 1898 മാര്‍ച്ച് അഞ്ചിനാണ് ഒക്കാവോയുടെ ജനനം. 2013 ല്‍ ആണു ലോകമുത്തശിയെന്ന ഗിന്നസ് റിക്കാര്‍ഡിന് ഒക്കാവോ അര്‍ഹയായത്.
Discussion about this post