തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ഹനുമദ് ജയന്തി ദിനമായ ഇന്നു രാവിലെ 8ന് ശ്രീരാമമന്ത്ര ഹവനം, പാദുക പട്ടാഭിഷേകം, ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ മഹാസമാധിക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, 11ന് നാഗരൂട്ട്, 2ന് മഹാലക്ഷ്മീ പൂജ, വൈകുന്നേരം 6ന് ശ്രീ സത്യാനന്ദഗുരു സമീക്ഷ കേരളകലാമണ്ഡലം ഭരണസമിതി അംഗം പ്രൊഫ.വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള ഉദ്ഘാടനം ചെയ്യും. പ്രൊഫ.ചെങ്കല്‍ സുധാകരന്‍ അദ്ധ്യക്ഷനായിരിക്കും.പൂജപ്പുര ശ്രീസരസ്വതീദേവീക്ഷേത്രം ജനകീയസമിതി രക്ഷാധികാരി മഹേശ്വരന്‍ നായര്‍, കെ.പദ്മനാഭപിള്ള, പാപ്പനംകോട് അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
Discussion about this post