സനാ: യെമനിലുള്ള എല്ലാ ഇന്ത്യക്കാരെയും എത്രയും പെട്ടന്ന് ഒഴിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ എംബസിയും ചേര്‍ന്ന് കരയുദ്ധത്തിലേക്കുന്ന നീങ്ങുന്ന യെമനിലുള്ള ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. യെമന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് അഞ്ചു ദിവസത്തിനുള്ളില്‍ മുഴുവന്‍ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇന്ത്യന്‍ എംബസി അധികൃതര്‍.
ഞായറാഴ്ച 488 ഇന്ത്യക്കാരെ മൂന്ന് വിമാനങ്ങളിലായി സനയില്‍ നിന്ന് ജിബൂത്തിയിലെത്തിച്ചു. സനാ വിമാനത്താവളം വഴിയും ഏഡന്‍, അല്‍മുകല്ല തുറമുഖങ്ങള്‍ വഴിയുമാണ് ഇന്ത്യക്കാര്‍ ഉള്‍പടെയുള്ള വിദേശികളെ യെമനില്‍നിന്ന് സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. വരും ദിവസങ്ങളിലും വിമാന, കപ്പല്‍ സര്‍വീസ് തുടരാനാണ് തീരുമാനം. ഇതേ അവസ്ഥ തുടരാനായാല്‍ അഞ്ചു ദിവസംകൊണ്ട് മുഴുവന്‍ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍.
Discussion about this post