തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനത്തിന്റെ ഭാഗമായി ഋഷികവിത്രയസമ്മേളനം നടന്നു. യൂണിവേഴ്‌സിറ്റി കോളെജ് തമിഴ് വിഭാഗം റീഡര്‍ ഡോ.എം.നയിനാര്‍ സമ്മേളനം ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ‘ഇളങ്കോ അടികളുടെ കാവ്യലോകം’ എന്ന വിഷയത്തെ ആസ്പദമാക്കി അദ്ദേഹം ഒരു പ്രബന്ധം അവതരിപ്പിച്ചു. കേരള സര്‍വകലാശാല അസോ. പ്രൊഫ. ഡോ.എ.എം. ഉണ്ണിക്കൃഷ്ണന്‍ സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്നു. ‘തുഞ്ചന്റെ കാവ്യവൈഭവം’ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു പ്രബന്ധം അദ്ധ്യക്ഷപ്രസംഗത്തില്‍ അദ്ദേഹം അവതരിപ്പിച്ചു. കേരള സര്‍വകലാശാല പബ്ലിക്കേഷന്‍സ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ.എന്‍ സുന്ദരം ‘ശ്രീ ശങ്കരഭഗവത്പാദരുടെ സ്‌തോത്രകവിത’ എന്ന പ്രബന്ധം അവതരിപ്പിച്ചു, അനില്‍കുമാര്‍ പരമേശ്വരന്‍, കെ.കേശവന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post