തിരുവനന്തപുരം: കേരളത്തിന്റെ ദേശീയ ഉദ്യാനങ്ങളായ സൈലന്റ് വാലിയും പറമ്പിക്കുളവും തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര വളപ്പില്‍ പുനര്‍ജനിക്കുന്നു. വനം വന്യജീവി വകുപ്പ് സംഘടിപ്പിക്കുന്ന കാനനസംഗമം 2015 ന്റെ ഭാഗമായി വനവിസ്മയം എന്ന പേരിലാണ് വനങ്ങളും ദേശീയോദ്യാനങ്ങളും പുന:സൃഷ്ടിക്കപ്പെടുന്നത്.
വനത്തിന്റെ തനതായ ആവാസവ്യവസ്ഥ, വനാന്തരങ്ങളില്‍ വസിക്കുന്ന ആദിവാസികളുടെ യഥാര്‍ത്ഥമായ ജീവിതചര്യയും ഗോത്രസംസ്‌ക്കാരം എന്നിവയും വനവിസ്മയത്തില്‍ ദൃശ്യവത്ക്കരിക്കപ്പെടുന്നു. ഏപ്രില്‍ 17 മുതല്‍ 22 വരെ രാവിലെ 8.30 മുതല്‍ ഈ ദൃശ്യസൗന്ദര്യം ആസ്വദിക്കാന്‍ പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ടായിരിക്കും. ആദിവാസികളുടെ തനത് ജീവിതശൈലി, ചികിത്സ, പരമ്പരാഗത കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം, വിപണനം, ആദിവാസി ഭക്ഷ്യമേള എന്നിവയും കാലാവസ്ഥാ വ്യതിയാനം ഭാവിയില്‍ സൃഷ്ടിക്കാവുന്ന ദുരന്തങ്ങളിലേക്ക് വെളിച്ചം വീശുന്ന പ്രത്യേക ദൃശ്യശ്രവ്യ ആവിഷ്‌ക്കാരവും വന വിസ്മയത്തിന് ചാരുതയേറും.
Discussion about this post