തിരുവനന്തപുരം: 2015 മാര്‍ച്ചില്‍ നടത്തിയ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഏപ്രില്‍ 20 ന് പ്രസിദ്ധപ്പെടുത്തിയ ഫലത്തില്‍ യാതൊരുവിധമാറ്റങ്ങളും ഉണ്ടായിരിക്കുന്നതല്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിന് മുമ്പും നല്‍കിയതിനു ശേഷവും ഉളള വിജയശതമാനങ്ങള്‍ തമ്മിലുളള വ്യത്യാസം മാത്രമേ നിലവിലുണ്ടായിരുന്നുളളു. ഇതു സംബന്ധിച്ച എല്ലാ ന്യൂനതകളും പരിഹരിച്ചിട്ടുണ്ട്. ആയതിനാല്‍ നിലവിലുളള പരീക്ഷാഫലത്തില്‍ മാറ്റമുണ്ടാവില്ല. പ്രസിദ്ധീകരിച്ച പരീക്ഷാഫലത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല. എസ്.എസ്.എല്‍.സി ക്യാമ്പുകളില്‍ നിന്നും ലഭ്യമാക്കിയ മാര്‍ക്കുഷീറ്റുമായി ഒരിക്കല്‍ കൂടി സൂക്ഷ്മ പരിശോധന നടത്തിയതിനു ശേഷം മാത്രമായിരിക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുക. പ്രസിദ്ധീകരിച്ച പരീക്ഷാഫലത്തില്‍ വിദ്യാര്‍ത്ഥികളുടെ ഗ്രേഡിംഗില്‍ വ്യത്യാസമോ ഏതെങ്കിലും വിഷയങ്ങളില്‍ ഗ്രേഡിംഗ് ഇല്ലാതെ വരുകയോ സംഭവിച്ചിട്ടുണ്ടെങ്കില്‍ പരീക്ഷാഭവനുമായി നേരിട്ട് ബന്ധപ്പെട്ട് പരിഹരിക്കാം. ഇതിനായി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ 0471 2546832, 2546833 എന്ന നമ്പരില്‍ ബന്ധപ്പെടണം.
Discussion about this post