തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്‌കൂളിലെ 2015-16 വര്‍ഷത്തെ 6, 9 ക്ലാസ്സുകളിലേക്ക് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. മെയ് 11- ന് പ്രവേശനം തുടങ്ങും. വൈദ്യ പരിശോധനയില്‍ വിജയിച്ച വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനുള്ള അറിയിപ്പ് രജിസ്റ്റേര്‍ഡ് തപാലില്‍ അയയ്ക്കും. വൈദ്യ പരിശോധനയില്‍ വിജയിക്കാത്ത വിദ്യാര്‍ത്ഥികള്‍ നിയമപരമായി യോഗ്യതയുള്ള അധികാരിയുടെ സാക്ഷ്യപത്രം സഹിതം പുനര്‍-വൈദ്യ പരിശോധനയ്ക്ക് കഴക്കൂട്ടം സൈനിക സ്‌കൂള്‍ പ്രിന്‍സിപ്പാലിന് ഏപ്രില്‍ 28-ന് മുന്‍പ് അപ്പീല്‍ നല്‍കണം. റാങ്ക് ലിസ്റ്റും വിശദവിവരങ്ങളുംwww.sainikschooltvm.nic.in എന്ന വെബ്‌സൈറ്റില്‍.
Discussion about this post