തിരുവനന്തപുരം: 35-ാമത് ദേശീയ ഗെയിംസില്‍ ഫെസിലിറ്റേറ്റര്‍ ആയി പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ മൂന്ന് ശതമാനം ഗ്രേസ്മാര്‍ക്ക് നല്‍കാന്‍ ഗെയിംസ് പ്രവര്‍ത്തനങ്ങളില്‍ 95 % ഹാജരുണ്ടെന്നു വ്യക്തമാക്കുന്ന സാക്ഷ്യപത്രവും സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തുന്ന പകര്‍പ്പും സമര്‍പ്പിക്കണം. ബന്ധപ്പെട്ട അധികാരികളില്‍ നിന്നു വാങ്ങുന്ന സാക്ഷ്യപത്രം അപേക്ഷയോടൊപ്പം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഖാന്തിരം ഏപ്രില്‍ 28-ന് മുമ്പ് സമര്‍പ്പിക്കണം. ബന്ധപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഇക്കാര്യത്തില്‍ സത്വര നടപടിയെടുക്കണമെന്ന് ഹയര്‍സെക്കന്‍ഡറി പരീക്ഷാ സെക്രട്ടറി അറിയിച്ചു.
Discussion about this post