തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വിഖ്യാത ചിത്രകാരന്‍ രാജാരവിവര്‍മ്മയുടെ 167-ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികള്‍ ഏപ്രില്‍ 29, 30 തീയതികള്‍ കിളിമാനൂരിലെ രാജാരവിവര്‍മ്മ സ്മാരക സാംസ്‌കാരിക നിലയത്തില്‍ നടക്കും. ഏപ്രില്‍ 29 ന് രാവിലെ ഒമ്പത് മണിക്ക് സമൂഹ ചിത്രരചന, രവിവര്‍മ്മ അനുസ്മരണ പ്രഭാഷണം, ചിത്ര രചനാ-പഠന ശില്പശാല എന്നിവ ജന്മദിനാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കും. ചിത്രരചനയ്ക്ക് എത്തിച്ചേരുന്ന കുട്ടികള്‍ വരയ്ക്കാനുള്ള ഉപകരണങ്ങള്‍ കൊണ്ട് വരണം. ഫോണ്‍: 919447379524, 9895852624.
Discussion about this post