ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലും നേപ്പാളിലുമുണ്ടായ ഭൂചലനത്തില്‍ വന്‍ നാശനഷ്ടം. നേപ്പാളില്‍ നൂറ്റിന്‍ അന്‍പതോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ പതിനൊന്നു മരണം ഔദ്യോഗികമായി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ബിഹാറില്‍ ഒമ്പതും ബംഗാളിലും യു.പിയിലും ഒരാള്‍ വീതവുമാണ് മരിച്ചത്. മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത. കാഠ്മണ്ഡുവിന് സമീപം പൊഖാറയ്ക്ക് 80 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. രാവിലെ 11.40നായിരുന്നു ഭൂകമ്പമാപിനിയില്‍ തീവ്രത 7.9 രേഖപ്പെടുത്തിയ ഭൂചലനം.
നേപ്പാളില്‍ ഭൂചലനത്തില്‍ പരിക്കേറ്റ് ആയിരത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. കാഠ്മണ്ഡു വിമാനത്താവളം അടച്ചു. മിക്കസ്ഥലങ്ങളിലും വൈദ്യുതി ടെലഫോണ്‍ സംവിധാനം തകരാറിലാണ്.
ഡല്‍ഹിയിലും ഗുവഹാത്തിയിലും കൊല്‍ക്കത്തയിലും മുംബൈയിലും ഉള്‍പ്പടെ ഉത്തരേന്ത്യയിലെല്ലാം ഒരുമിനിട്ട് നേരം നീണ്ടു നിന്ന ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു.. ഡല്‍ഹിയിലെ പ്രകമ്പനം ഭൂകമ്പമാപിനിയില്‍ 5.4 രേഖപ്പെടുത്തി. ഭൂചലനത്തെത്തുടര്‍ന്ന് ഡല്‍ഹി മെട്രോസര്‍വീസ് കുറച്ച് സമയത്തേക്ക് നിര്‍ത്തിവെച്ചു.
കേരളത്തിലെ എറണാകുളത്ത് കടവന്ത്രയിലും കലൂരിലും ചെറിയ ചലനം അനുഭവപ്പെട്ടു.
Discussion about this post