Wednesday, August 5, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് : അടിയന്തര നടപടികള്‍ സ്വീകരിക്കണം

by Punnyabhumi Desk
May 4, 2015, 05:31 pm IST
in കേരളം

തിരുവനന്തപുരം: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് കുവൈറ്റ് ഒഴികെ മറ്റൊരു രാജ്യവും യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തില്‍ മറ്റു രാജ്യങ്ങള്‍ ഇതു സംബന്ധിച്ച് അടിയന്തര നടപടി സ്വീകരിക്കാന്‍ ഇന്ത്യന്‍ മിഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതുവരെ മറ്റ് 17 രാജ്യങ്ങളിലേക്കുള്ള നിയമാനുസൃതമായ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്നും വിദേശകാര്യമന്ത്രി സുഷമാസ്വരാജിന് അയച്ചകത്തില്‍ പ്രവാസി മന്ത്രി കെ.സി.ജോസഫ് ആവശ്യപ്പെട്ടു.

കുവൈറ്റിലേക്കുള്ള നിയമനങ്ങളാണ് കൂടുതല്‍ അഴിമതിക്ക് വഴി തെളിയിച്ചിട്ടുള്ളത്. അഴിമതി നടത്തുന്നതായി കണ്ടെത്തിയ ഏജന്‍സികളെ കരിമ്പട്ടികയില്‍ പെടുത്തി നിരോധനം ഏര്‍പ്പെടുത്തണം. ഏജന്‍സികള്‍ക്ക് പണം നല്‍കാന്‍ നിര്‍ബന്ധിതരായവര്‍ക്ക് പണം തിരികെ ലഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുകയും ഏജന്‍സികള്‍ മുഖേനയല്ലാതെ നിയമനം ലഭിച്ചവര്‍ക്ക് ഇ.സി.ആര്‍. പ്രകാരം ക്ലിയറന്‍സ് ലഭ്യമാക്കുകയും ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം ഏപ്രില്‍ 30 മുതല്‍ 18 ഇ.സി.ആര്‍ രാജ്യങ്ങളിലേയ്ക്ക് തൊഴില്‍ തേടി പോകുന്ന ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് ഓഫീസില്‍ നിന്നും എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാക്കുകയും ഇന്ത്യന്‍ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിന് സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളായ നോര്‍ക്ക-റൂട്ട്‌സ്, ഒ.ഡി.ഇ.പി.സി തമിഴ്‌നാട്ടിലെ ഓവര്‍സീസ് മാന്‍ പവര്‍ കോര്‍പ്പറേഷന്‍ എന്നീ മൂന്ന് സ്ഥാപനങ്ങള്‍ക്കായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. കേരളത്തില്‍ നിന്നും നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ കുവൈറ്റ് സര്‍ക്കാര്‍ മാത്രമാണ് മുന്നോട്ട് വന്നിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുവൈറ്റ് സര്‍ക്കാരുമായി 2015 ഏപ്രില്‍ 15, 16 തീയതികളില്‍ നോര്‍ക്കയുടേയും തൊഴില്‍ വകുപ്പിന്റെയും ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച് പ്രാരംഭ ചര്‍ച്ചകള്‍ നടത്തുകയും തുടര്‍ ചര്‍ച്ചകള്‍ക്കായി മെയ് മധ്യത്തില്‍ കുവൈറ്റ് സര്‍ക്കാര്‍ പ്രതിനിധികള്‍ കേരളത്തില്‍ എത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ 30ന് ശേഷം ഇ.സി.ആര്‍. വ്യവസ്ഥകള്‍ നിര്‍ബന്ധമാക്കിയതിനാല്‍ 18 രാജ്യങ്ങളിലേക്ക് നഴ്‌സിംഗ് ജോലിക്കായി ഇന്ത്യയില്‍നിന്നും ആര്‍ക്കും പോകാന്‍ കഴിയാത്ത സ്ഥിതി സംജാതമായിരിക്കുകയാണ്. ഇത് നമുക്ക് ലഭിക്കേണ്ട തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുമെന്ന് മാത്രമല്ല, മറ്റു രാജ്യങ്ങള്‍ ഈ അവസരം മുതലെടുക്കുവാനും ശ്രമിക്കും. അതിനാല്‍ 17 രാജ്യങ്ങളിലേക്കുള്ള നിയമാനുസൃതമായ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കാനും കുവൈറ്റിലെ കാര്യത്തില്‍ അഴിമതി ഒഴിവാക്കാന്‍ കഴിയുന്ന സംവിധാനം ഏര്‍പ്പെടുത്തുവാനും നടപടികള്‍ സ്വീകരിക്കണെമന്നും മന്ത്രി കത്തില്‍ അഭ്യര്‍ത്ഥിച്ചു

ShareTweetSend

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies