തിരുവനന്തപുരം: അനന്തപുരി ഹിന്ദുധര്‍മ്മപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് കിഴക്കേകോട്ട സ്വാമി സത്യാനന്ദസരസ്വതി നഗറില്‍ (പുത്തരിക്കണ്ടം മൈതാനം) തുടക്കമായി. മെയ് 5ന് വൈകുന്നേരം നടന്ന ഉദ്ഘാടന സഭയ്ക്ക് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി തൃപ്പാദങ്ങള്‍ ദീപപ്രോജ്വലനം നിര്‍വഹിച്ചു. തുടര്‍ന്ന് സ്വാമി തൃപ്പാദങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ജസ്റ്റിസ് ഡി.ശ്രീദേവി സമ്മേളനത്തില്‍ അദ്ധ്യക്ഷയായിരുന്നു. ഗാന്ധിസ്മാരകസമിതി ട്രസ്റ്റ് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ പദ്മശ്രീ ടി. ഗോപിനാഥന്‍ നായര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
നെട്ടയം ശ്രീരാമകൃഷ്ണാശ്രമം പ്രസിഡന്റ് സ്വാമി യോഗവ്രതാനന്ദ സമ്മേളനത്തില്‍ സംസാരിച്ചു. അഡ്വ.കെ.അയ്യപ്പന്‍പിള്ള, ഹിന്ദുഐക്യവേദി സംസ്ഥാനജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് കാര്‍ത്തികേയന്‍, എസ്.രാജശേഖരന്‍ നായര്‍ (ഉദയസമുദ്ര), ആറ്റുകാല്‍ ട്രസ്റ്റ് പ്രസിഡന്റ് വിനോദ്, കരിക്കകം ക്ഷേത്രം പ്രസിഡന്റ് മനോഹരന്‍നായര്‍, എം.എസ്.രമേശന്‍, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ.കുഞ്ഞ്, നാരായണറാവു (വിശ്വഹിന്ദുപരിഷത്ത്), വിശ്വഹിന്ദുപരിഷത്ത് ജില്ലാപ്രസിഡന്റ് അഡ്വ.കെ.മോഹന്‍കുമാര്‍, സുരേന്ദ്രകുറുപ്പ്, കെ.രാജശേഖരന്‍, പി.അശോക് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post