പുണെ: മാവോവാദി നേതാക്കളായ മുരളി കണ്ണമ്പിള്ളിയെയും (62), ഇസ്മയില്‍ ഹംസസിപ്പിയെയും (29) പുണെ ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ്ചെയ്തു. പൂണെ തലേഗാവ് ദബാഡെയില്‍ സന്ത് തുക്കാറാം നഗറിലെ മോരിയ ആസ്പത്രിയില്‍വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഏകദേശം ഒരു വര്‍ഷത്തോളമായി ഇരുവരും പുണെയ്ക്കടുത്ത് തലേഗാവ് ദബാഡെയിലെ തുക്കാറാം നഗറിലെ 7-ാംനമ്പര്‍ പ്ലോട്ടിലെ ലോട്ടസ് വില്ലയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഡി.ഐ.ജി. വിവേക് പാസന്‍കര്‍, ഡെപ്യൂട്ടി കമ്മീഷണര്‍മാരായ പ്രദീപ് സാവന്ത്, സന്ദീപ് ദൊയ്ഫുടെ, ഇന്‍സ്‌പെക്ടര്‍മാരായ ബാലകൃഷ്ണ കൊട് വാള്‍, ഭാനുപ്രതാപ് ബാര്‍ഗെ, അടുല്‍ സബ്‌നീസ് എന്നിവര്‍ ഉള്‍പ്പെടുന്ന ഭീകരവിരുദ്ധ സ്‌ക്വാഡാണ് അറസ്റ്റ് ചെയ്തത്.
കൊച്ചി റിഫൈനറിക്കടുത്ത് ഇരുമ്പനം സ്വദേശിയാണ് മുരളി കണ്ണമ്പിള്ളി. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് ഇസ്മയില്‍. പുണെ കോടതിയില്‍ ഹാജരാക്കിയ ഇവരെ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
Discussion about this post