തിരുവനന്തപുരം: കുടിവെളളക്ഷാമം നേരിടുന്ന കുടുംബങ്ങള്‍ക്ക് ഗ്രാമപഞ്ചായത്തുകള്‍ മുഖാന്തിരം 90 ശതമാനം സബ്‌സിഡി നിരക്കില്‍ 10,000 ലിറ്റര്‍ ശേഷിയുളള മഴവെളള സംഭരണികള്‍ നിര്‍മ്മിച്ചു നല്‍കുന്നത് നാല്പര്യമുളള ഗ്രാമപഞ്ചായത്തുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
നാല്പര്യമുളള ഗ്രാമപഞ്ചായത്തുകള്‍ പദ്ധതി സഹായം ആവശ്യമായി വരുന്ന കുടുംബങ്ങളുടെ എണ്ണം രേഖപ്പെടുത്തി കൊണ്ടുളള കത്തിനോടൊപ്പം പദ്ധതി ഏറ്റെടുക്കുന്നതിനുളള ഭരണ സമിതിയുടെ തീരുമാനവും ഉള്‍പ്പെടെ ചുവടെപ്പറയുന്ന വിലാസത്തില്‍ മേയ് 30 ന് മുമ്പായി അപേക്ഷിക്കണം. വിലാസം: എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, മഴകേന്ദ്രം, കെ.ആര്‍.ഡബ്ല്യു.എസ്.എ, പി.ടി.സി ടവര്‍, എസ്.എസ്.കോവില്‍ റോഡ്, തമ്പാനൂര്‍, തിരുവനന്തപുരം – 1, ഫോണ്‍: 0471 2320848/ 2337005.
Discussion about this post