തിരുവനന്തപുരം: പടിഞ്ഞാറന്‍ കൊച്ചിയില്‍ നിലവിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കൊച്ചി നഗരസഭ ഇതിന് ആവശ്യമായ സഹായം നല്‍കും.
കൊച്ചിയിലെ മറ്റു ഭാഗങ്ങള്‍ക്കും ആറ് മുനിസിപ്പാലിറ്റികള്‍ക്കും ആവശ്യമായ പുതിയ പ്ലാന്റുകള്‍ക്കായി സാധ്യതാ പഠനം നടത്താനും തീരുമാനമായി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനന്തര നടപടികള്‍ സ്വീകരിക്കും. സാധ്യതാ പഠനം അടിയന്തരമായി നടത്തി റിപ്പോര്‍ട്ട് ലഭ്യമാക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ കെ.ബാബു, മഞ്ഞളാംകുഴി അലി, എം.എല്‍.എമാരായ ബെന്നിബഹനാന്‍, ഡൊമിനിക് പ്രസന്റേഷന്‍, ഹൈബി ഈഡന്‍, മേയര്‍ ടോണിചിമ്മണി, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post