തിരുവനന്തപുരം: അഭേദാശ്രമത്തില്‍ 19മുതല്‍ 28വരെ ദിവസവും രാവിലെ 9മണിമുതല്‍ 5.30വരെ ഗീതാജ്ഞാനയജ്ഞം നടത്തും. സ്വാമി സുഗുണാനന്ദജിയുടെ അദ്ധ്യക്ഷതയില്‍ മെയ് 19-ാം തീയതി രാവിലെ 9.30ന് കൂടുന്ന ചടങ്ങില്‍ ശ്രീരാമകൃഷ്ണാശ്രമം സ്വാമി മോക്ഷവ്രതാനന്ദ യജ്ഞം ഉദ്ഘാടനം ചെയ്യും. പ്രൊഫ. ചെങ്കല്‍ സുധാകരന്‍, ഡോ. ശാന്തകുമാരി, ഹരിദാസ്ജി, കെ.വിജയകുമാരന്‍ നായര്‍, ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍, കോഴിക്കോട് എ.കെ.ബി.നായര്‍, കോട്ടയം സോമശേഖര്‍, സി.ജി.രാമചന്ദ്രക്കുറുപ്പ്, മുന്‍ ചീഫ് സെക്രട്ടറി ആര്‍.രാമചന്ദ്രന്‍ നായര്‍, അഡ്വ.തലയല്‍ കേശവന്‍നായര്‍, തലനാട് ചന്ദ്രശേഖരന്‍ നായര്‍, നരഹരി പ്രിയ മാതാജി, ഗാന്ധിയന്‍ പി.ഗോപിനാഥന്‍ നായര്‍, കോട്ടുകാല്‍ സുനില്‍, ഊരൂട്ടുകാല വേലായുധന്‍ നായര്‍, ചെങ്കല്‍ രാധാകൃഷ്ണന്‍, കാന്തല്ലൂര്‍ പൗലോസ് എന്നീ ആചാര്യന്മാര്‍ പ്രഭാഷണം നടത്തും.












