തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനിയറിംഗ്, മെഡിക്കല്‍ പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. എന്‍ജിനിയറിംഗ് വിഭാഗത്തില്‍ 75,258 പേരും മെഡിക്കല്‍ വിഭാഗത്തില്‍ 85,829 പേരും യോഗ്യത നേടി. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബാണ് ഫലപ്രഖ്യാപനം നടത്തിയത്. മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ റാങ്ക്‌ലിസ്റ്റും എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ സ്‌കോറുമാണു പ്രഖ്യാപിച്ചത്.
മഞ്ചേരി സ്വദേശി ഹിബ ഹുസൈനാസിനാണ് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ചത്. എറണാകുളം സ്വദേശി മറിയം റാഫിയയ്ക്കാണു രണ്ടാം റാങ്ക്. കൊല്ലം സ്വദേശി അജീഷ് സാബുവാണു മൂന്നാം റാങ്ക് നേടിയത്. എസ്‌സി വിഭാഗത്തില്‍ മലപ്പുറം സ്വദേശി നിര്‍മല്‍ കൃഷ്ണനും എസ്ടി വിഭാഗത്തില്‍ കോട്ടയം സ്വദേശി ലക്ഷ്മി പാര്‍വതിയും ഒന്നാം റാങ്കിനര്‍ഹരായി.
മെഡിക്കല്‍ വിഭാഗത്തില്‍ 1,07,380 വിദ്യാര്‍ഥികളും എന്‍ജിനിയറിംഗില്‍ 11,6111 വിദ്യാര്‍ഥികളുമാണു പരീക്ഷയെഴുതിയത്. പ്ലസ്ടു പരീക്ഷയുടെ മാര്‍ക്കു കൂടി ചേര്‍ത്ത ശേഷമായിരിക്കും എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കുക. ഇതു ജൂണ്‍ ആദ്യവാരമുണ്ടാകും മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആദ്യ പത്തു റാങ്ക് നേടിയവരുടെ പേരുകള്‍ ചുവടെ ചേര്‍ക്കുന്നു
1. ഹിബ ഹുസൈന്‍ പി. മലപ്പുറം
2 .മറിയം റാഫി, ആലുവ
3. അജീഷ് സാബു, കൊല്ലം
4. വര്‍ണ മാത്യു, തൃശൂര്‍
5. ഐശ്വര്യ എന്‍വി. മലപ്പുറം
6. അന്ന ജയിംസ്, കട്ടപ്പന
7. അജയ് ബാലചന്ദ്രന്‍, തിരുവനന്തപുരം
8. കല്യാണി കൃഷ്ണന്‍, കൊല്ലം
9. ജോയല്‍ അലക്‌സ്, പത്തനംതിട്ട
10. മെല്‍വിന്‍ ഷാജി, മലപ്പുറം
Discussion about this post