ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം സര്‍ക്കാരിനെ സംബന്ധിച്ചു മുഖ്യവിഷയമാണെന്നും കോടതിക്കു പുറത്തു ഒത്തുതീര്‍പ്പു സാഹചര്യമൊരുങ്ങിയാല്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. അയോധ്യവിഷയത്തില്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പുണ്ടാവുന്നതിനെ വികസന അജന്‍ഡ മുന്‍നിര്‍ത്തി സര്‍ക്കാര്‍ സ്വാഗതം ചെയ്യുകയാണെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. രാജ്യത്തിന്റെ സമഗ്രവികസനത്തിനാണു സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. എല്ലാ വിഷയങ്ങളും സര്‍ക്കാരിനു മുന്നില്‍ പ്രധാനപ്പെട്ടതാണെങ്കിലും ചില കാര്യങ്ങള്‍ക്കു മുന്‍തൂക്കമുണെ്ടന്നും അദ്ദേഹം പറഞ്ഞു. വികസനത്തെ മുന്‍നിര്‍ത്തിയാണു സര്‍ക്കാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. രാമക്ഷേത്ര നിര്‍മാണം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. കോടതിവിധിക്കായി കാത്തിരിക്കേണ്ടതുണ്ട്. എന്നാല്‍, ഇരു സമുദായങ്ങളും തമ്മില്‍ ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാവുന്നതാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
Discussion about this post