ബറോഡ: അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, ജീവനക്കാരെ പ്രതിനിധീകരിക്കാനുള്ള യൂണിയനുകളുടെ അവകാശം നിഷേധിക്കാതിരിക്കുക, കൂടുതല്‍ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജൂണ്‍ 24 ന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നടത്താന്‍ഓള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ തീരുമാനിച്ചു.
ദേശീയ പണിമുടക്കിന് പുറമെ ജൂണ്‍ നാലിന് അസോസിയേറ്റ് ബാങ്കുകളുടെ സര്‍ക്കിളുകളില്‍ പണിമുടക്ക് നടത്താനും യൂണിയന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.












