തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ലഭിക്കാന്‍ സംസ്ഥാനത്ത് നിലവിലുള്ള ഒരു പദ്ധതിയുടെയും പരിധിയില്‍ വരാത്ത റൂട്ടുകള്‍ കണ്ടെത്താന്‍ പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം ആരായുന്നു. ഇതിന്റെ ഭാഗമായി നോണ്‍ നോട്ടിഫൈഡ് റൂട്ടുകള്‍ കണ്ടെത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും 30 ദിവസത്തിനുള്ളില്‍ ഗതാഗത കമ്മീഷണര്‍, ട്രാന്‍സ് ടവേഴ്‌സ്, വഴുതക്കാട്, തിരുവനന്തപുരം വിലാസത്തില്‍ അയച്ചുകൊടുക്കണം.
Discussion about this post