ആലപ്പുഴ: സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തകഴി സ്മാരക സമിതി പ്രശസ്ത എഴുത്തുകാരി ഡോ. കമലദാസിന്റെയും തകഴിയുടെ സഹധര്‍മ്മിണി കാത്തയുടെയും ചരമദിനം അനുസ്മരണ ദിനമായി ആചരിച്ചു. ഇതോടനുബന്ധിച്ച് തകഴി സ്മാരകത്തില്‍ സംഘടിപ്പിച്ച സാഹിത്യ ചര്‍ച്ചാ സമ്മേളനം ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ആര്‍. സനല്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്മാരസമിതി സെക്രട്ടറി ദേവദത്ത് ജി. പുറക്കാട് ആധ്യക്ഷ്യം വഹിച്ചു. തകഴി സാഹിത്യമേളയില്‍ വിവിധ കലാ-സാഹിത്യ പരിപാടികള്‍ അവതരിപ്പിച്ചവരെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് റ്റി.ആര്‍. ആസാദ് ആദരിച്ചു. സര്‍ട്ടിഫിക്കറ്റ് വിതരണം അദ്ദേഹം ഉദ്ഘാടനം ചെയ്തു. സെമിനാറില്‍ ഡോ. എസ്. അജയകുമാര്‍ പ്രബന്ധം അവതരിപ്പിച്ചു. സ്മാരകം ട്രഷററും കുട്ടനാട് തഹസില്‍ദാറുമായ പി.വി. സജീവ്, ബി. ജോസുകുട്ടി എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post