കൊച്ചി: തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 3082 പോളിങ് ബൂത്തുകള്‍. കൊച്ചി നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ ബൂത്തുകള്‍ – 308. മറ്റ് നഗരസഭകളിലെ ബൂത്തുകളുടെ എണ്ണം: തൃക്കാക്കര – 43, തൃപ്പൂണിത്തുറ – 47, മൂവാറ്റുപുഴ – 28, കോതമംഗലം – 31, പെരുമ്പാവൂര്‍ – 27, ആലുവ – 26, കളമശ്ശേരി – 43, പറവൂര്‍ – 29, അങ്കമാലി – 30, ഏലൂര്‍ – 31, മരട് – 33. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളടങ്ങിയ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് 2455 പോളിങ് ബൂത്തുകളാണ് ഒരുക്കുക. ത്രിതല പഞ്ചായത്തുകളിലേക്ക് ഒരേസമയം മൂന്ന് വോട്ടുകള്‍ രേഖപ്പെടുത്തുന്നതിന് ഇക്കുറി മള്‍ട്ടി പോസ്റ്റ് വോട്ടിങ് യന്ത്രങ്ങളുണ്ടാകും. നഗരസഭകളില്‍ നേരത്തെ തന്നെ വോട്ടിങ് യന്ത്രം ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയിരുന്നത്.













