തിരുവനന്തപുരം: സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ച് വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രതിപക്ഷത്തിന്റെ സംശയങ്ങള്‍ ദൂരീകരിച്ചുകൊണ്ട് പദ്ധതി നടപ്പിലാക്കുമെന്ന് വിഴിഞ്ഞം തുറമുഖ പദ്ധതി സംബന്ധിച്ച സര്‍വ്വകക്ഷിയോഗത്തിനുശേഷം മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, വി.എസ്.ശിവകുമാര്‍, പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍, വിവിധ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുത്തു.
Discussion about this post