തിരുവനന്തപുരം: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് രാജ്ഭവന്‍ പരിസരത്ത് ഗവര്‍ണര്‍ പി.സദാശിവം വൃക്ഷത്തൈ നട്ടു. ഗവര്‍ണറുടെ പത്‌നി സരസ്വതി സദാശിവവും ഉദ്യോഗസ്ഥരും പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ചെടികള്‍ നട്ടു. രാജ്ഭവന്‍ പരിസരത്തെ തെങ്ങുകളെ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ക്ക് പരിഹാരം കാണാനും നാളികേര ഉല്പാദനം വര്‍ദ്ധിപ്പിക്കാനും വെള്ളായണി കാര്‍ഷിക കോളേജിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഗവര്‍ണര്‍ അഭിപ്രായം ആരാഞ്ഞു.
Discussion about this post