ന്യൂഡല്‍ഹി: ഇന്ത്യയും യുകെയും രണ്ടാഴ്ച സംയുക്തമായി നടത്താന്‍ തീരുമാനിച്ച സൈനികാഭ്യാസ പ്രകടനങ്ങള്‍ ജൂണ്‍ 13നു തുടങ്ങും. ആജീവ വാരിയര്‍ എന്നാണ് അഭ്യാസപ്രകടനങ്ങള്‍ക്കു പേരു നല്‍കിയിരിക്കുന്നത്. യുകെയിലെ വെസ്റ്റ് ഡൗണ്‍ ക്യാമ്പിലുള്ള വ്യോമയാന പരിശീലന കേന്ദ്രത്തിലാണ് അഭ്യാസപ്രകടനങ്ങള്‍ നടക്കുക. ഓരോ ആറുമാസം കൂടുമ്പോഴും വീണ്ടും പരിശീലനം നടക്കും.
ഇരു രാജ്യങ്ങളിലും മാറിമാറി ഓരോ തവണയും അഭ്യാസപ്രകടനങ്ങള്‍ നടക്കും. തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടുന്നതിനാവശ്യമായ പരിശീലനങ്ങളാണ് ആജീവ് വാരിയറില്‍ പ്രധാനമായും നടക്കുക.












