ഡോ.വി.ആര്‍.പ്രബോധചന്ദ്രന്‍ നായര്‍
ക്ഷേത്രസ്വരൂപാ ക്ഷേത്രേശീ ക്ഷേത്രക്ഷേത്രജ്ഞപാലിനീ
ക്ഷയ-വൃദ്ധി-വിനിര്‍മുക്താ ക്ഷേത്രപാല – സമര്‍ച്ചിതാ
ഏതു തീര്‍ത്ഥസ്ഥലവും ദേവാലയവും ശരീരവും ദേവീസ്വരൂപം തന്നെ. അവയുടെയെല്ലാം അധീശയും ശ്രീപരമേശ്വരപത്‌നിയും, ശരീരത്തിന്റെയും ജീവന്റെയും രക്ഷകയും ദേവീയത്രേ. ക്ഷേത്രം – പുണ്യസ്ഥലം, ദേവാലയം, ശരീരം. ക്ഷേത്രേശന്‍ ജീവന്‍ (ശരീരത്തെ തന്റേത് എന്നറിയുന്നതിനാല്‍). തളര്‍ച്ചയ്ക്കും (ക്ഷയം) വളര്‍ച്ചയ്ക്കും (വൃദ്ധി) അതീതയാണ് അമ്മ. ക്ഷേത്രപാലന്‍ അമ്മയെ വേണ്ടുംവിധം ആരാധിച്ചുകൊണ്ടിരിക്കുന്നു.
ദാരുകാസുരനെകൊന്നുകൊലവിളിച്ചുംകൊണ്ടുനിന്ന കാളീഭഗവതിക്കുമുമ്പില്‍ ശിശുരൂപത്തില്‍ പ്രത്യക്ഷപ്പെട്ട് ഭഗവതിയുടെ മുലപ്പാലിന്നൊപ്പം രോഷവും കുടിച്ച് തന്തിരുവടിയെ ശാന്തയാക്കിയ ശിവന്‍തന്നെയാണേ്രത ക്ഷേത്രപാലകന്‍ (പ്രപഞ്ചക്ഷേത്രപാലകന്‍)
വിജയാ വിമലാ വന്ദ്യാ വന്ദാരുജന – വല്‍സലാ
വാഗ്‌വാദിനീ വാമകേശീ വഹ്നിമണ്ഡല വാസിനീ
ഒരിക്കലും തോല്‍ക്കാത്തവളും ഒരുതരം മാലിന്യവും ഇല്ലാത്ത പരമപരിശുദ്ധയും വന്ദനീയയും വന്ദിക്കുന്നവരില്‍ (വന്ദാരുജനം) വാല്‍സല്യം ചൊരിയുന്നവളുമാണ് ദേവി. ഏതു വിഷയത്തെക്കുറിച്ചുമുള്ള വാഗ് വാദത്തില്‍ ജയിക്കുന്നവളും അഴകിയന്ന (വാമം) മുടിയുള്ളവളും വഹ്നിമണ്ഡലത്തില്‍ വസിക്കുന്നവളുമത്രേ. മൂലാധാരത്തില്‍ നിന്ന് സഹസ്രാരത്തിലേക്കുള്ള ലളിതാംബികാപ്രതീകമായ കുണ്ഡലിനീ ശക്തിയുടെ ഉയര്‍ച്ചയ്ക്കിടയില്‍ ആ ദേവി അല്‍പസമയം അഗ്നിമണ്ഡലത്തില്‍ വസിക്കുമല്ലോ.
Discussion about this post