Thursday, August 20, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

വിഷലിപ്തമായ അന്യസംസ്ഥാന പച്ചക്കറികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും

by Punnyabhumi Desk
Jun 9, 2015, 05:24 pm IST
in മറ്റുവാര്‍ത്തകള്‍

Vegetable 1തിരുവനന്തപുരം: കീടനാശിനികളുടെ അംശം അനുവദനീയമായ അളവില്‍ കൂടുതലുള്ള പച്ചക്കറികള്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്നതു തടയാന്‍ അവയുടെ സ്രോതസുകളും മാര്‍ക്കറ്റുകളും കേന്ദ്രീകരിച്ച് നിരോധനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. പച്ചക്കറികളുടെ സ്രോതസ്സും മാര്‍ക്കറ്റും വെളിപ്പെടുത്തുന്ന വാഹനങ്ങള്‍ മാത്രമേ, ചെക്ക്‌പോസ്റ്റുകളില്‍നിന്നും സംസ്ഥാനത്തേക്ക് കടത്തിവിടുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച്, ഭക്ഷ്യസിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിനുശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കേരളത്തിലേക്ക് കൊണ്ടുവരുന്ന പച്ചക്കറികള്‍ വിളയിക്കുന്ന കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച്, സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളിലെ മന്ത്രിമാരെ പങ്കെടുപ്പിച്ചുകൊണ്ട് യോഗം വിളിച്ചുകൂട്ടുമെന്നും വി.എസ്. ശിവകുമാര്‍ പറഞ്ഞു. അമിത കീടനാശിനിപ്രയോഗത്തെത്തുടര്‍ന്ന് അന്യസംസ്ഥാന പച്ചക്കറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനോടനുബന്ധിച്ച് സംസ്ഥാനത്തെ മുഴുവന്‍ പച്ചക്കറി വ്യാപാരികള്‍ക്കും ലൈസന്‍സ് അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി.

അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള പഴങ്ങള്‍ വില്‍ക്കുന്നവര്‍ക്കും ഇത് ബാധകമാണ്. ഒരുമാസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നും പച്ചക്കറികളും പഴങ്ങളും കൊണ്ടുവരുന്ന എല്ലാത്തരം വാഹനങ്ങള്‍ക്കും, ഭക്ഷ്യസുരക്ഷാഗുണനിലവാരനിയമപ്രകാരമുള്ള രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ജൂലൈ പതിനഞ്ചിനകം ഇത് കരസ്ഥമാക്കണം. സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ ജില്ലാ ഓഫീസുകളില്‍ ജൂണ്‍ 15 മുതല്‍ സംഘടിപ്പിക്കുന്ന ലൈസന്‍സ് – രജിസ്‌ട്രേഷന്‍ മേളകള്‍, പഴം-പച്ചക്കറി മേഖലയിലെ വ്യാപാരികള്‍ തീര്‍ച്ചയായും പ്രയോജനപ്പെടുത്തണമെന്ന് യോഗത്തിലറിയിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ഭക്ഷ്യസിവില്‍സപ്ലൈസ് വകുപ്പ് സെക്രട്ടറി ജി. കമലവര്‍ധന റാവു, ഫുഡ്‌സേഫ്റ്റി ജോയിന്റ് കമ്മീഷണര്‍ കെ. അനില്‍കുമാര്‍, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ജോയിന്റ് കമ്മീഷണര്‍ ഡി. അഷറഫ്, അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഡി. ശിവകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send

Related News

മറ്റുവാര്‍ത്തകള്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

മറ്റുവാര്‍ത്തകള്‍

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies