തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ ഈ വര്‍ഷം മുതല്‍ പത്തു ക്ലാസുകളിലെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി സാംസ്‌കാരിക മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. മൂന്നു മുതല്‍ പന്ത്രണ്ട് ക്ലാസുകളിലെ പാഠ പുസ്തകങ്ങളിലാണ് ശ്രീനാരായണ പാഠനം ഉള്‍പ്പെടുത്തിയിട്ടുള്ളത്. ശ്രീനാരായണ അന്തര്‍ദേശീയ പഠന കേന്ദ്രത്തിന്റെ ശിപാര്‍ശയിലാണ് സര്‍ക്കാര്‍ നടപടി. ദൈവദശകം ശതാബ്ദി ആഘോഷത്തിന് പ്രണാമം അര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ഥനാഗീതം ഗുരുദേവ ചിത്രത്തോടെ അച്ചടിച്ച് കേരളത്തിലെ 12000 സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചതായും ദൈവദശകത്തിന്റെ ദാര്‍ശനികമൂല്യം വിലയിരുത്തുന്ന പഠനഗ്രന്ഥം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.












