സനാ: സൗദി നേതൃത്വത്തിലുള്ള സഖ്യസേന യെമന്റെ സൈനികാസ്ഥാനത്ത് നടത്തിയ വ്യോമാക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. 14ന് ജനീവയില്‍ യുഎന്‍ പിന്തുണയോടെ സമാധാന ചര്‍ച്ചകള്‍ തുടങ്ങാന്‍ നിശ്ചയിച്ചിരിക്കെയാണ് യുദ്ധം രൂക്ഷമായത്.
ശമ്പളം വാങ്ങാനായി ഇവിടെ എത്തിയിരുന്ന ഹൂതികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഒട്ടേറെ വീടുകളും തകര്‍ന്നു.












