തിരുവനന്തപുരം: പുതുതായി രൂപീകരിക്കുന്നതും അതിര്‍ത്തിയില്‍ മാറ്റം വരുത്തുന്നതുമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജന കരട് നിര്‍ദ്ദേശങ്ങളിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ജൂണ്‍ 15 വരെ നല്‍കാം. ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറിക്കോ അതത് ജില്ലാ കളക്ടര്‍ക്കോ ആണ് ആക്ഷേപം സമര്‍പ്പിക്കെണ്ടത്. കരട് വിജ്ഞാപനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും ഡീലിമിറ്റേഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റിലും (www.delimitation.lsgkerala.gov.in) ലഭിക്കും.
Discussion about this post