തിരുവനന്തപുരം: മില്‍മ പാലിന്റെ വില ലിറ്ററിന് മൂന്നുരൂപ കൂട്ടാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. കഴിഞ്ഞ കുറേക്കാലമായി പാല്‍വില കൂട്ടണമെന്ന മില്‍മയുടെ ആവശ്യത്തിന്മേലാണ് ഇന്നത്തെ മന്ത്രിസഭായോഗം പച്ചക്കൊടി കാട്ടിയത്. വര്‍ദ്ധിപ്പിക്കുന്ന വിലയില്‍ 2.76 രൂപ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കണമെന്നും മന്ത്രി സഭായോഗം തീരുമാനിച്ചു. 12 പൈസ വീതം പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും ഏജന്റുമാര്‍ക്കും നല്‍കും.
പാല്‍വില കൂട്ടണമെന്ന മില്‍മയുടെ ആവശ്യം ആദ്യം അംഗീകരിക്കാത്ത സര്‍ക്കാര്‍ അതേക്കുറിച്ച് പഠിക്കാന്‍ പി.കെ.മൊഹന്തി അദ്ധ്യക്ഷനായുള്ള സമിതിയെ നിയോഗിച്ചിരുന്നു.
ലിറ്ററിന് 5 രൂപ കൂട്ടണമെന്നായിരുന്നു സമിതിയുടെ നിര്‍ദ്ദേശം. ഇക്കാര്യം പരിഗണിച്ച മന്ത്രിസഭായോഗം സമിതി നിര്‍ദ്ദേശം അതേപടി അംഗീകരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് ലിറ്ററിന് 3 രൂപ കൂട്ടാന്‍ അനുമതി നല്‍കിയത്. പാല്‍വില കൂട്ടുന്നതോടെ ഹോട്ടലുകളില്‍ ചായായ്‌ക്കും വില കൂടുമെന്നതാണ് മുന്‍ അനുഭവം.
ക്ഷീര കര്‍ഷകര്‍ക്കു പ്രയോജനപ്പെടുന്ന വിധത്തിലാണ് മില്‍മ പാല്‍ വില വര്‍ധിപ്പിച്ചതെന്ന് ഭക്ഷ്യമന്ത്രി സി.ദിവാകരന്‍. ഇതിന്റെ പ്രയോജനം കര്‍ഷകര്‍ക്കു ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിലൂടെ ഉറപ്പാക്കും. പാല്‍ വിലയുടെ കാര്യത്തില്‍ എല്ലാവരെയും തൃപ്‌തിപ്പെടുത്താനാവില്ലെന്നും മന്ത്രി പറഞ്ഞു. കൃഷിക്കാരുടെയും മില്‍മയുടെയും പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ അടങ്ങിയ സമിതി നല്‍കിയ റിപ്പോര്‍ട്ട് പഠിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post