ബംഗളൂരു: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാമത്സരത്തില്‍ ഇന്ത്യയെ ഒമാന്‍ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. ഖാസിം സെയ്ദും ഇമദ് അല്‍ ഹൊസാനിയും ഒമാനുവേണ്ടി ഗോള്‍ കണ്‌ടെത്തിയപ്പോള്‍ സുനില്‍ ഛേത്രിയുടെതായിരുന്നു ഇന്ത്യയുടെ മടക്കഗോള്‍. മൂന്നു ഗോളുകളും ആദ്യ പകുതിയിലായിരുന്നു. 40-ാം മിനിറ്റില്‍ ഇമദ് അല്‍ ഹൊസാനിയിലൂടെ ഒമാന്‍ ലീഡ് തിരിച്ചുപിടിച്ചു. ആദ്യപകുതിയില്‍ മികച്ചുകളിച്ച ഇന്ത്യ രണ്ടാം പകുതിയില്‍ മോശമായി. ഇതോടെ ഇന്ത്യയുടെ പകുതിയില്‍ മാത്രമായി കളി ചുരുങ്ങി.
Discussion about this post