തിരുവനന്തപുരം: സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും/ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിരം നിക്ഷേപങ്ങള്‍ക്ക് നല്‍കാവുന്ന പരമാവധി പലിശ നിരക്ക് ജൂണ്‍ 12 മുതല്‍ ചുവടെ ചേര്‍ക്കും പ്രകാരം പുതുക്കി നിശ്ചയിച്ചു. സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്കുകള്‍, സര്‍വ്വീസ് സഹകരണ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ സംഘങ്ങള്‍, റീജിയണല്‍ റൂറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍ എംപ്ലോയീസ് സഹകരണ സംഘങ്ങള്‍, അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രാഥമിക സഹകരണ സംഘങ്ങളും എന്ന ക്രമത്തില്‍. 15 ദിവസം മുതല്‍ 45 ദിവസം വരെ ആറ്, 6.25, 6.50. 46 ദിവസം മുതല്‍ 90 ദിവസം വരെ- ഏഴ്, 7.25, 7.50. 91 ദിവസം മുതല്‍ 179 ദിവസം വരെ 7.50, 8.00, 8.25. 180 ദിവസം മുതല്‍ 364 ദിവസം വരെ 7.75, 8.50, 8.75. ഒരുവര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തിന് താഴെ വരെ 8.25, 9.25, 9.75. രണ്ട് വര്‍ഷവും അതിനു മുകളിലും 8.25, 9.00, 9.50.
Discussion about this post