Sunday, August 23, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഫയര്‍ഫോഴ്‌സില്‍ ഇ-ഗവേണന്‍സ് നടപ്പാക്കും: ആഭ്യന്തരമന്ത്രി

by Punnyabhumi Desk
Jun 13, 2015, 05:56 pm IST
in കേരളം

തിരുവനന്തപുരം: അഗ്നിശമന സേനാംഗങ്ങളുടെ റിവോഡ് തുക വര്‍ധിപ്പിക്കും ഫയര്‍ഫോഴ്‌സില്‍ ഈ -ഗവേണന്‍സ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഫയര്‍ഫോഴ്‌സിന്റെ പുതിയ വെബ്‌സൈറ്റ് ഉടന്‍ ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം നടത്തുന്ന സേനാംഗങ്ങള്‍ക്കുള്ള റിവോര്‍ഡ് തുക വര്‍ധിപ്പിക്കും. ജയില്‍- ഫയര്‍ഫോഴ്‌സ് വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ആഭ്യന്തരമന്ത്രിയുടെ ചേമ്പറില്‍ നടന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.

അഗ്നിശമന സേനയില്‍ ഫയര്‍മാന്മാരുടെയും ജയില്‍ വകുപ്പിലെ അസി. പ്രിസണ്‍ ഓഫീസര്‍മാരുടെയും ഒഴിവുകള്‍ പിഎസ്‌സിക്ക് ഉടന്‍ റിപ്പോര്‍ട്ട് ചെയ്യും. ആധുനിക വത്കരണത്തിന്റെ ഭാഗമായി ഫയര്‍ ഓഫീസര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കും. തീപിടിത്ത സാധ്യതയുള്ള സ്ഥലങ്ങളിലെ സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കി അവ പ്രത്യേക നിരീക്ഷണത്തിലാക്കും. ബഹുനില കെട്ടിടങ്ങളുടെ ഫയര്‍ എന്‍ഒസി ലഭിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ ഓണ്‍ലൈനാക്കും. തിരുവനന്തപുരം ചാല, എറണാകുളം ഹൈക്കോടതി ജംഗ്ഷന്‍, കോഴിക്കോട് മിഠായിത്തെരുവ് എന്നിവിടങ്ങളില്‍ സാറ്റ്‌ലൈറ്റ് ഫയര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും. വിയ്യൂര്‍ ഫയര്‍ അക്കാഡമിയില്‍ സെല്‍ഫ് ഫൈനാന്‍സ് കോഴ്‌സുകള്‍ തുടങ്ങും. സ്‌കൂള്‍ കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്ന ജലരക്ഷാ പദ്ധതി എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കും. വ്യവസായ യൂണിറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവടങ്ങളിലെ ജീവനക്കാര്‍ക്ക് അഗ്നിശമന സേനാപരിശീലനം നല്‍കും. ഉയരം കൂടിയ കെട്ടിടങ്ങളില്‍ സേഫ്റ്റി ഓഡിറ്റിംഗ് നടത്തും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്ക് 50 മീറ്ററിലധികം ഉയരമുള്ള ഏരിയല്‍ ലാഡര്‍ പ്‌ളാറ്റ് ഫോം വാങ്ങും. അടിയന്തരഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പൊതുജനങ്ങള്‍ക്ക് ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും.

ആലപ്പുഴ, പത്തനംതിട്ട ജയിലുകളിലെ നവീകരണവും തൃശൂരിലെ അതീവ സുരക്ഷാ ജയിലിന്റെ പണിയും അടിയന്തരമായി പൂര്‍ത്തിയാക്കും. ജീവപര്യന്തം തടവുകാരുടെ വിടുതല്‍ സംബന്ധിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടുത്ത കാലത്ത് രണ്ട് തടവുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്താനും തീരുമാനിച്ചു. ആഭ്യന്തര വകുപ്പ് സെക്രട്ടറി നളിനി നെറ്റോ, ജയില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഫയര്‍ ഫോഴ്‌സ് കമാന്‍ഡന്റ് ജനറല്‍ ജേക്കബ് തോമസ് എന്നിവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies