പത്തനംതിട്ട: കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പമ്പാ നദി പുനരുദ്ധാരണ പദ്ധതിയുമായി ബന്ധപ്പെട്ട് 19ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്തു ഹാളില്‍ ജില്ലാ പഞ്ചായത്തു പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ യോഗം ചേരും.
പമ്പാനദി പുനരുദ്ധാരണ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യും. പമ്പ കടന്നുപോകുന്ന പത്തനംതിട്ടയിലെ 22 ഗ്രാമപഞ്ചായത്തുകളിലെയും ആലപ്പുഴയിലെ 4 ഗ്രാമപഞ്ചായത്തുകളിലെയും ജൈവവൈവിധ്യ പരിപാലന സമിതി അധ്യക്ഷന്‍മാരും ജൈവവൈവിധ്യ ബോര്‍ഡ് പ്രതിനിധികളും പങ്കെടുക്കും. പമ്പാനദിയുടെ സംരക്ഷണത്തിനായി ജൈവവൈവിധ്യ പരിപാലന സമിതികളുമായി ചേര്‍ന്നുള്ള മാതൃകാ പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. പമ്പാ പുനരുദ്ധാരണത്തിന്റെ ഭാഗമായി നദിയിലെ നാടന്‍ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.












