തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ഞായറാഴ്ച രാവിലെ 9.10 ന് തൃശൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. തൃശൂര്‍ -പാലക്കാട് സര്‍വീസ് നടത്തുന്ന വോള്‍വോ ബസാണ് അപകടത്തിനു കാരണമായത്. പുറപ്പെടാനായി പിന്നിലേക്ക് എടുക്കുമ്പോള്‍ നിയന്ത്രണംവിട്ട ബസ് ആളുകളുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
ബസ് നിര്‍ത്തുന്നതിനും ആളുകള്‍ നില്‍ക്കുന്നിനും ഇടയിലുണ്ടായിരുന്ന ഭിത്തി തകര്‍ത്ത് ബസ് ആളുകള്‍ക്കിടയിലേക്ക് ഇടിച്ചുകയറി. ബസിന് അടിയില്‍പ്പെട്ട രണ്ടു പുരുഷന്‍മാരാണ് മരിച്ചത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവധി ദിവസമായിരുന്നതിനാല്‍ സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ കുറവായിരുന്നു. ഇത് അപകടത്തിന്റെ തീവ്രവതകുറച്ചു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.













Discussion about this post