തിരുവനന്തപുരം: 46 റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ കേഡറ്റുമാരുടെ പാസിംഗ് ഔട്ട് പരേഡില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സല്യൂട്ട് സ്വീകരിച്ചു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്തരത്തില്‍ പോലീസ് ട്രെയിനിങ് കോളേജില്‍നിന്ന് പാസിംഗ് ഔട്ട് പരേഡ് നടത്തുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കേരള പോലീസ് കാര്യക്ഷമതയിലും കുറ്റാന്വേഷണത്തിലും ഇന്ത്യന്‍ പോലീസിന് തന്നെ മാതൃകയാണ്. ഓരോ സബ് ഇന്‍സ്‌പെക്ടറും ഓരോ റോള്‍മോഡല്‍ ആകണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. നേവി, കോസ്റ്റല്‍ പോലീസ്, തമിഴ്‌നാട് കമാന്‍ഡോ അക്കാദമി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധ പരിശീലനമാണ് കേഡറ്റുകള്‍ക്ക് ലഭ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു.
തൈക്കാട് പോലീസ് ട്രെയിനിങ് കോളേജ് ഗ്രൗണ്ടില്‍ രാവിലെ നടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍, പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ ഗോപാലകൃഷ്ണന്‍, മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. മികച്ച കേഡറ്റുകള്‍ക്കുള്ള പുരസ്‌ക്കാരങ്ങളും ആഭ്യന്തരമന്ത്രി സമ്മാനിച്ചു.
Discussion about this post