തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടെന്നും ചട്ടലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ വിവരം അറിയിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. എ. കൗശിഗന്‍ അറിയിച്ചു.
പൊതു റോഡുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍/പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ യോഗങ്ങള്‍ നടത്താനോ, ഹോര്‍ഡിംഗുകളോ, പോസ്റ്ററുകളോ, ചുവരെഴുത്തുകളോ, ബാനറുകളോ, തോരണങ്ങളോ പതിക്കാനോ പാടില്ല. ഇത്തരത്തില്‍ പൊതുമുതല്‍ ദുരുപയോഗം ചെയ്യുന്നത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണ്. സ്വകാര്യവ്യക്തികളുടെ പറമ്പുകളിലോ പരിസരങ്ങളിലോ ഹോര്‍ഡിംഗുകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍ തുടങ്ങിയവ പതിക്കുമ്പോള്‍ ഉടമയുടെ രേഖാമൂലമുള്ള അനുമതി വാങ്ങണം. വോട്ടര്‍മാര്‍ക്ക് കോഴ നല്‍കല്‍, സ്വാധീനിക്കാനായി പണം/മദ്യം എന്നിവ നല്‍കല്‍, ക്ഷേമപദ്ധതികളുടെ പ്രഖ്യാപനം തുടങ്ങിയവയും ചട്ടലംഘനമാണ്. ആരാധനാലയങ്ങളോ മറ്റ് ആരാധനാ കേന്ദ്രങ്ങളോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. ഇത്തരത്തിലുള്ള ചട്ടലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് വിവരം താഴെപറയുന്ന നമ്പരുകളില്‍ വിളിക്കുകയോ, എസ്.എം.എസ് അയക്കുകയോ ചെയ്യാം.
കംപ്ലയിന്റ് മോണിട്ടറിംഗ് കണ്‍ട്രോള്‍ റൂം ആന്റ് കോള്‍ സെന്റര്‍ (ടോള്‍ ഫ്രീ)- 1800 425 0054, അസി. റിട്ടേണിംഗ് ഓഫീസര്‍ – 9447206658, റിട്ടേണിംഗ് ഓഫീസര്‍ -9447765793, പൊതു നിരീക്ഷകന്‍ -9447304614, ചെലവ് നിരീക്ഷകന്‍ -9447304624, വിവിധ സ്‌ക്വാഡുകളുടെ നോഡല്‍ ഓഫീസര്‍ (സബ് കളക്ടര്‍) -9447700111, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ (ജില്ലാ കളക്ടര്‍)
Discussion about this post