തിരുവനന്തപുരം: ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗാദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയും നാഷണല്‍ സര്‍വീസ് സ്‌കീമും സംയുക്തമായി ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ബ്ലോക്ക് ആസ്ഥാനങ്ങളില്‍ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ യോഗ സൗഹാര്‍ദ്ദത്തിനും സമാധാനത്തിനും എന്ന വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിക്കും.
അയല്‍പക്ക യുവജന പാര്‍ലമെന്റ്, യോഗാ പരിശീലനം, ബോധവത്കരണ ക്ലാസ്സുകള്‍ എന്നിവയും നടത്തും. 21 ന് രാവിലെ 7.30 ന് മെഡിക്കല്‍ കോളേജ് ഹയര്‍സെക്കന്ററിസ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന യോഗാദിനാചരണ പരിപാടി സംസ്ഥാന യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍.വി. രാജേഷിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. എ. കൗശിഗന്‍ ഉദ്ഘാടനം ചെയ്യും.
Discussion about this post