തിരുവനന്തപുരം: 240 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജന കരട് വിജ്ഞാപനം സംബന്ധിച്ച് ആക്ഷേപം സമര്‍പ്പിച്ചവരെ ജൂലൈ ഒന്നു മുതല്‍ വിവിധ തീയതികളില്‍ ഡീലിമിറ്റേഷന്‍ കമ്മിഷന്‍ നേരില്‍ കേള്‍ക്കും.
വിവിധ ജില്ലകളിലെ ഹിയറിങ് തീയതി ചുവടെ: ജൂലൈ ഒന്ന്: കാസര്‍ഗോഡ്, ജൂലൈ രണ്ട്: കണ്ണൂര്‍, ജൂലൈ മൂന്ന്:കല്‍പ്പറ്റ- വയനാട്, ജൂലൈ നാല്: കോഴിക്കോട്- ജൂലൈ എട്ട്: എറണാകുളം – (എറണാകുളം, തൃശ്ശൂര്‍), ജൂലൈ ഒന്‍പത്: കോട്ടയം – (പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി), ജൂലൈ 10: കൊല്ലം , ജൂലൈ 13: പാലക്കാട്, ജൂലൈ 14, 15: മലപ്പുറം, ജൂലൈ 20 : തിരുവനന്തപുരം. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി, അന്വേഷണ ഉദ്യോഗസ്ഥന്‍ എന്നിവരും ഹിയറിംഗില്‍ പങ്കെടുക്കും. ജൂലൈ മാസാവസാനത്തോടെ വാര്‍ഡ് വിഭജന അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ഡീലിമിറ്റേഷന്‍ കമ്മിഷന്‍ നടപടികള്‍ സ്വീകരിക്കും. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകള്‍, 32 മുനിസിപ്പാലിറ്റികള്‍, 204 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ വാര്‍ഡ് വിഭജനമാണ് ഇപ്രകാരം പൂര്‍ത്തിയാക്കുന്നത്.
Discussion about this post